ഭാഷ ദിനാചരണം
Friday 19 December 2025 1:08 AM IST
പട്ടാമ്പി: എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ അറബിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് അറബിക് വിഭാഗം മേധാവി ഡോ. എ.മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് സെക്രട്ടറി ഹംസ കെ.സൈദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ വി.പി.ഗീത, അഡ്മിനിസ്‌ട്രേറ്റർ എസ്.എ.കരീം തങ്ങൾ, എം.ഇ.എസ് പട്ടാമ്പി താലൂക്ക് സെക്രട്ടറി ടി.അബ്ദുല്ലക്കുട്ടി, കെ.ടി.ഷഹനാസ്, പി.ആമിന, സൈദ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.