ജോലി ഒഴിവ്
Friday 19 December 2025 1:09 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയിൽ എക്കോ/ടി.എം.ടി ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആശുപത്രി മാനേജ്‌മെന്റ് സമിതിയാണ് നിയമനം നടത്തുന്നത്. കാർഡിയോ വാസ്‌കുലർ ടെക്‌നോളജിയിൽ സർക്കാർ അംഗീകൃത ഡിഗ്രി/ഡിപ്ലോമ, കേരള പാരാമെഡിക്കൽ രജിസ്‌ട്രേഷൻ (ഡി.എം.ഇ) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഡിസംബർ 24ന് രാവിലെ പത്തിന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2533327, 2534524