സത്യപ്രതിജ്ഞ മാറ്റിവയ്ക്കണം

Friday 19 December 2025 12:20 AM IST

തിരുവല്ല : തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടത്താൻ തീരുമാനിച്ച സർക്കാർ നടപടി പുനപരിശോധിക്കമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. ഞായറാഴ്ച ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് പ്രാർത്ഥനാ ദിവസമാണ്. പള്ളി ആരാധനകളിലും കുർബ്ബാനകളിലും പങ്കെടുക്കേണ്ട വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണ് ഈ തീരുമാനം. തദ്ദേശ വകുപ്പിന്റെ സർക്കുലർ പിൻവലിച്ച് സത്യപ്രതിജ്ഞാ സമയം മാറ്റിവയ്ക്കണമെന്ന് കെ.സി.സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.