സംസ്ഥാന സമ്മേളനം

Friday 19 December 2025 12:21 AM IST

അടൂർ : അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 20 ,21 തീയതികളിൽ അടൂരിൽ മാർത്തോമാ യൂത്ത് സെന്ററിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടക്കും. 20നു നടക്കുന്ന ഉദ്‌ഘാടന സമ്മേളനം സി ഐ ടി യു സംസ്ഥാന ജനറൽ എളമരം കരീം ഉദ്‌ഘാടനം ചെയ്യും .മേരി ജോബ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സുഹൃദ് സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്യും.