വനിതാ കമ്മിഷൻ അദാലത്ത്
Friday 19 December 2025 12:41 AM IST
പത്തനംതിട്ട : തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, കൊല്ലം റൂറൽ, പത്തനംതിട്ട, കൊച്ചി സിറ്റി, കണ്ണൂർ സിറ്റി, കാസർഗോഡ് എന്നീ പൊലീസ് ജില്ലകളിൽ നിന്നുള്ള സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിന് ദേശീയ വനിതാ കമ്മിഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് മൈൻഡ് ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ നടക്കുന്ന അദാലത്ത് ദേശീയ വനിതാ കമ്മിഷൻ അംഗം ദലീന ഘോങ്ങ് ധൂപ് ഉദ്ഘാടനം ചെയ്യും. എ.ഡി.ജി.പി എസ്.ശ്രീജിത്ത് അദ്ധ്യക്ഷനാകും.