പുല്ലുമേട്ടിൽ മെഡിക്കൽ ടീം സജ്ജം
Friday 19 December 2025 12:42 AM IST
ശബരിമല : സത്രം - പുല്ലുമേട് വഴിയുള്ള കാനനപാതയിലൂടെ ശബരിമല സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് എല്ലാവിധ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുകയാണ് പുല്ലുമേട്ടിലെ ചെക്ക് പോസ്റ്റിനു സമീപം സജ്ജമാക്കിയിരിക്കുന്ന വൈദ്യപരിശോധനാ കേന്ദ്രം. പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിയന്തര ചികിത്സ ആവശ്യമായവരെ വണ്ടിപ്പെരിയാറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിക്കുന്നതിന് ആംബുലൻസിന്റെ സേവനവും സജ്ജമാണ്. ഡോക്ടറും നഴ്‌സിംഗ് ഓപീസറും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും നഴ്‌സിംഗ് അസിസ്റ്റന്റും ഡ്രൈവറും അടങ്ങുന്ന സംഘമാണ് മെഡിക്കൽ ടീമിലുള്ളത്. തീർത്ഥാടനകാലം ഒരു മാസം പിന്നിടുമ്പോൾ 3000 പേരാണ് ഇവിടെ ചികിത്സ തേടിയത്.