പാർത്ത് ജിൻഡാൽ പുതിയ സിഎംഎ പ്രസിഡന്റ്
Friday 19 December 2025 12:33 AM IST
കൊച്ചി: ഇന്ത്യയിലെ സിമന്റ് നിർമ്മാണ കമ്പനികളുടെ ഉന്നത സംഘടനയായ സിമന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (സിഎംഎ) പുതിയ പ്രസിഡന്റായി ജെ.എസ്.ഡബ്ല്യു സിമന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പാർത്ത് ജിൻഡാലിനെ തിരഞ്ഞെടുത്തു. ജെ. കെ സിമന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ രാഘവ്പത് സിംഘാനിയയാണ് വൈസ് പ്രസിഡന്റ്. വ്യാഴാഴ്ച ചേർന്ന അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ ഐകകണ്ഠ്യേനമായാണ് ഇരുവരെയും തിരഞ്ഞെടുത്തത്. സി.എം.എയുടെ 60 വർഷത്തെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് പാർത്ത് ജിൻഡാൽ. ഇന്ത്യൻ സിമന്റ് വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളികൾ തരണംചെയ്യുന്നതിന് പുതിയ ഊർജവും വ്യക്തമായ കാഴ്ചപ്പാടും നൽകാൻ അദ്ദേഹത്തിന് കഴിയുമെന്ന് സി.എം.എ അംഗങ്ങൾ പറഞ്ഞു.