കേരള ടൂറിസത്തിനു വീണ്ടും അംഗീകാരം

Friday 19 December 2025 12:34 AM IST

തിരുവനന്തപുരം: കേരളത്തെ മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തു.

ട്രാവൽ പ്ലസ് ലെയ്ഷർ ഇന്ത്യയുടെ 2025 ലെ ബെസ്റ്റ് അവാർഡ് പട്ടികയിലാണ് കേരളം ഇടം പിടിച്ചത്

ഓൺലൈൻ വോട്ടിംഗിലൂടെയാണ് കേരളത്തെ അവാർഡിന് തിരഞ്ഞെടുത്തത്. വെൽനെസ് ടൂറിസം മേഖലയ്ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.