വി.ഐ.ടി സർവകലാശാലയിൽ പരിസ്ഥിതി സെമിനാർ

Friday 19 December 2025 12:37 AM IST

ചെന്നൈ: പാരിസ്ഥിതിക സംരക്ഷണം ഉറപ്പാക്കുന്നതിന് രാജ്യങ്ങളെ നിർബന്ധിതരാക്കുന്ന നടപടികളാണ് നെതർലൻഡ്‌സിലെ ഹേഗ് ആസ്ഥാനമായ രാജ്യാന്തര കോടതിയുടെ (ഐ.സി.ജെ) പ്രധാന ലക്ഷ്യമെന്ന് ഐ.സി.ജെ ജഡ്‌ജി ലിയനാർഡോ നെമെർകാൾഡിര ബ്രാന്റ് പറഞ്ഞു. രാജ്യാന്തര നിയമങ്ങളിലൂടെ പരിസ്ഥിതിസംരക്ഷണമെന്ന വിഷയത്തിൽ വി.ഐ.ടി ചെന്നൈ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങൾ തമ്മിൽ പരിസ്ഥിതി വിഷയത്തിലുണ്ടായ തർക്കങ്ങളും ബ്രാന്റ് വിശദീകരിച്ചു.

വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ജി. വി. സെൽവം ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജി ആർ. സുരേഷ് കുമാർ വിശിഷ്ടാതിഥിയായി.

വി. ഐ. ടി. ചെന്നൈ പ്രോ-വൈസ് ചാൻസലർ പ്രൊഫ. ടി. ത്യാഗരാജൻ, സ്‌കൂൾ ഒഫ് ലോ ഡീൻ പ്രൊഫ. സി. റബ്ബിരാജ്, പ്രൊഫ. പി. ആർ. എൽ. രാജാ വെങ്കടേശൻ തുടങ്ങിയവർ പങ്കെടുത്തു.