രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് നീട്ടി

Friday 19 December 2025 12:44 AM IST

കൊച്ചി: മാനഭംഗപ്പെടുത്തിയെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നും ആരോപിച്ച് മാദ്ധ്യമപ്രവർത്തക നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് വിലക്ക് ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടി. ഈ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യഹർജി മാറ്റിയ സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

ബംഗളൂരുവിൽ താമസിക്കുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന രണ്ടാമത്തെ പരാതിയിൽ രാഹുലിന് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.