സമിതിയുടെ അംഗീകാരം പരിശോധിക്കും
Friday 19 December 2025 12:58 AM IST
പത്തനംതിട്ട: 'പോറ്റിയെ.. കേറ്റിയേ...' എന്ന പാരഡിപ്പാട്ടിനെതിരെ പരാതി നൽകിയ പ്രസാദ് കുഴിക്കാല ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന റാന്നി തിരുവാഭരണപാത സംരക്ഷണ സമിതിയുടെ അംഗീകാരത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതി പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗാണ് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് രജിസ്‌ട്രേഷൻ ഐ.ജിക്ക് കൈമാറി. പ്രസാദ് കുഴിക്കാലയുടെ നിലപാടല്ല സമിതിക്കെന്നും അദ്ദേഹം നേരത്തെ സംഘടനയിൽ നിന്ന് പുറത്തുപോയതാണെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണ സമിതി രംഗത്ത് വന്നിരുന്നു.