കോൺഗ്രസ് ലോക്ഭവൻ മാർച്ച് ഇന്ന്

Friday 19 December 2025 12:04 AM IST

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തുമണിക്ക് ലോക്ഭവൻ മാർച്ച് നടത്തും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പവൻ ഖേര, ദീപാദാസ് മുൻഷി, സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവർ മാർച്ചിൽ പങ്കെടുക്കും.