ലൈബ്രറി കൗൺസിൽ ജില്ലാ ബാലോത്സവം
Friday 19 December 2025 12:08 AM IST
കൊട്ടാരക്കര: ലൈബ്രറി കൗൺസിൽ ജില്ലാ ബാലോത്സവം ജനുവരി 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും.
23ന് വൈകിട്ട് വിളംബര ജാഥ. 24ന് സാംസ്കാരിക സംഗമം. 25ന് മൈലം എം.ജി.എം സ്കൂളിൽ രാവിലെ 9ന് ഉദ്ഘാടന സമ്മേളനം. 10.15ന് കലാ-സാഹിത്യ മത്സരങ്ങൾ അഞ്ച് വേദികളിലായി നടക്കും. ജില്ലയിലെ 6 താലൂക്കുകളിലെ ബാലോത്സവ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണ, സെക്രട്ടറി എം.സലീം രക്ഷാധികാരികളായും കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.എസ്.ഷാജി ചെയർമാനും സെക്രട്ടറി ബി.എസ്.ഗോപകുമാർ സെക്രട്ടറിയുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം കെ.ബി.മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.എസ്.ഷാജി അദ്ധ്യക്ഷനായി.