ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്റെ റിമാൻഡ് നീട്ടി

Friday 19 December 2025 12:09 AM IST

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് കാലാവധി 30 വരെ കൊല്ലം വിജിലൻസ് കോടതി നീട്ടി. കേസിൽ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ അന്ന് വിധി പറയും.

റിമാൻഡ് കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് പത്മകുമാറിനെ ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അപഹരിച്ച കേസിലും കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജികളും 30ന് പരിഗണിക്കും.

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കിയേക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലും വിജിലൻസ് കോടതി ഇന്ന് വിധി പറയും.

ജ​യ​ശ്രീ​യു​ടെ​ ​അ​റ​സ്റ്റ് ​വി​ല​ക്കി

​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ൽ​ ​ഹാ​ജ​രാ​ക​ണം

ന്യൂ​ഡ​ൽ​ഹി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ലെ​ ​പ്ര​തി​യാ​യ​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​ജ​യ​ശ്രീ​യു​ടെ​ ​അ​റ​സ്റ്റ് ​സു​പ്രീം​കോ​ട​തി​ ​ത​ട​ഞ്ഞു.​ ​ജ​യ​ശ്രീ​ ​സ​മ​ർ​പ്പി​ച്ച​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ന​ട​പ​ടി.​ ​ജ​യ​ശ്രീ​ ​അ​ന്വേ​ഷ​ണ​വു​മാ​യി​ ​സ​ഹ​ക​രി​ക്ക​ണം.​ ​ജ​നു​വ​രി​ 8,​ 9​ ​തീ​യ​തി​ക​ളി​ൽ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​ ​മു​ന്നി​ൽ​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​ജ​സ്റ്റി​സു​മാ​രാ​യ​ ​ദീ​പാ​ങ്ക​ർ​ ​ദ​ത്ത,​ ​അ​ഗ​സ്റ്റി​ൻ​ ​ജോ​ർ​ജ് ​മ​സീ​ഹ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ജ​യ​ശ്രീ​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​വൃ​ക്ക​ ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ത്തി​ന് ​ചി​കി​ത്സ​യി​ലാ​ണ്.​ ​ബോ​ർ​ഡി​ന്റെ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​സെ​ക്ര​ട്ട​റി​യെ​ന്ന​ ​നി​ല​യി​ൽ​ ​ന​ട​പ്പാ​ക്കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്‌​ത​തെ​ന്നും​ ​അ​റി​യി​ച്ചു.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​നോ​ട്ടീ​സ് ​അ​യ​ക്കാ​ൻ​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടു.​ 2026​ ​ഫെ​ബ്രു​വ​രി​ 9​ന് ​പ​രി​ഗ​ണി​ച്ചേ​ക്കും.