ഐസ് മുക്കിൽ പന്നി ശല്യം
Friday 19 December 2025 12:10 AM IST
കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഐസ് മുക്കിലും പരിസര പ്രദേശങ്ങളിലും മുള്ളൻ പന്നികളും കാട്ടുപന്നികളും കർഷകർക്കും കാർഷിക വിളകൾക്കും ഭീഷണിയാകുന്നു. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നിക്കൂട്ടം കാർഷിക വിളകൾ മുഴുവൻ കുത്തി നശിപ്പിക്കുകയാണ്. സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കാൽനട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ആക്രമിച്ച പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പരിക്കേറ്റവർ ചികിത്സാ സഹായത്തിന് ഓൺ ലൈനിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ വനംവകുപ്പിനും ബന്ധപ്പെട്ടവർക്കും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശാമുവേലിന്റെ വീട്ടുപറമ്പിലെ ചണകക്കുഴിയിൽ വീണ മുള്ളൻപന്നിയെ അഞ്ചലിൽ നിന്നെത്തിയ ആർ.ആർ.ടി സംഘം കൂട്ടിലാക്കി കൂട്ടിക്കൊണ്ടു പോയി.