ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റ്
Friday 19 December 2025 12:11 AM IST
കൊല്ലം: ജില്ലാ ഖാദി ക്രിസ്മസ് - പുതുവത്സര മേള ഇന്ന് മുതൽ ജനുവരി രണ്ട് വരെ നടക്കും. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. ആയിരം രൂപ മുതലുള്ള ലീഡർ ഷർട്ടുകളും 700 രൂപ മുതലുള്ള ലേഡീസ് ടോപ്പുകളും 1500 മുതലുള്ള ഡിസൈനർ വസ്ത്രങ്ങളും ലഭ്യമാണ്. ക്രിസ്മസ് - പുതുവത്സര ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ കോർപ്പറേഷൻ കൗൺസിലർ ടി.ഷൈനി നിർവഹിക്കും.