വാ​ക്ക് ഇൻ ഇന്റർ​വ്യൂ

Friday 19 December 2025 12:13 AM IST

കൊല്ലം: നാ​ഷ​ണൽ ആ​യു​ഷ് മി​ഷ​ന്റെ കൊ​ല്ലം യൂ​ണി​റ്റിൽ വി​വി​ധ ത​സ്​തി​ക​ളി​ലേ​ക്ക് 27ന് വാ​ക്ക് ഇൻ ഇന്റർ​വ്യൂ ന​ട​ത്തും. ആ​യുർ​വേ​ദ തെ​റാപ്പി​സ്റ്റ് (പു​രു​ഷൻ)​ യോ​ഗ്യ​ത​ ആ​യുർ​വേ​ദ തെ​റാ​പ്പി​സ്റ്റ് കോ​ഴ്‌​സ്, 2025 ഡി​സം​ബർ 17ന് 50 വ​യ​സ് ക​വി​യ​രു​ത്. 60 വ​യ​സി​ന് താ​ഴെ​യു​ള്ള വി​ര​മി​ച്ച ആ​യുർ​വേ​ദ തെ​റാ​പ്പി​സ്റ്റു​മാ​രെ പ​രി​ഗ​ണി​ക്കും. അ​ഭി​മു​ഖ സ​മ​യം രാ​വി​ലെ 10.30. മൾ​ട്ടി പർ​പ്പ​സ് വർ​ക്കർ (ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റ്) അ​സി​സ്റ്റന്റ് ഫി​സി​യോ​തെ​റാ​പ്പി/ വി.എ​ച്ച്.എ​സ്.ഇ ഫി​സി​യോ​തെ​റാ​പ്പി​യിൽ സർ​ട്ടി​ഫി​ക്ക​റ്റ്, ക​മ്പ്യൂ​ട്ടർ പ​രി​ജ്ഞാ​നം, 2025 ഡി​സം​ബർ 17ന് 40 വ​യ​സ് ക​വി​യ​രു​ത്. അ​ഭി​മു​ഖ സ​മ​യം ഉ​ച്ച​യ്​ക്ക് 12 മ​ണി. ഒ​പ്‌​റ്റോ​മെ​ട്രി​സ്റ്റ് ഒ​പ്‌​റ്റോ​മെ​ട്രി​യിൽ ബി.എ​സ്.സി /ര​ണ്ട് വർ​ഷ​ത്തെ ഡി​പ്ലോ​മ, അ​ഭി​മു​ഖ സ​മ​യം ഉ​ച്ച​യ്​ക്ക് ര​ണ്ട് മ​ണി. ആ​ശ്രാ​മ​ത്തെ നാ​ഷ​ണൽ ആ​യു​ഷ് മി​ഷൻ ജി​ല്ലാ മെ​ഡി​ക്കൽ ഓ​ഫീ​സിൽ ഹാ​ജ​രാ​ക​ണം. ഫോൺ: 0474 2082261.