റോൾബാൾ ലോകകപ്പ്: ആൻ മരിയം നെറ്റോയ്ക്ക് സ്വർണ മെഡൽ
Friday 19 December 2025 12:16 AM IST
കൊല്ലം: ദുബായിൽ നടന്ന ഏഴാം റോൾബാൾ ലോകകപ്പിൽ കൊല്ലം ജില്ലയിൽ നിന്ന് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് മത്സരിച്ച ആൻ മരിയം നെറ്റോ സ്വർണ മെഡൽ നേടി. അഡ്വഞ്ചർ സ്പോർട്സ് അക്കാഡമിയിലാണ് ആൻ മരിയം നെറ്റോ പരിശീലനം നടത്തുന്നത്.
ഇന്ത്യൻ റോൾബാൾ ടീമിന്റെ ചീഫ് ഡി മിഷൻ എസ്.സജി, ടെക്‌നിക്കൽ ഓഫീഷ്യൽ ഡോ. സുനിൽ തോമസ്, റഫറിമാരായ ദിവേഷ്.ഡി പാലേച്ച, എസ്.അഭിജിത്ത് എന്നിവർ ടീമിന് ശക്തമായ പിന്തുണ നൽകി. ആൻ കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. പിതാവ് ടോണി നെറ്റോ അഡ്വഞ്ചർ സ്പോർട്സ് അക്കാഡമിയിലെ പരിശീലകനും മാതാവ് റീനറാണി ജില്ലാ ആശുപത്രി നഴ്സിംഗ് ഓഫീസറുമാണ്. സഹോദരൻ റോണി നെറ്റോ റോൾബാൾ നാഷണൽ താരമാണ്.