നൈപുണ്യ ശില്പശാല
Friday 19 December 2025 12:17 AM IST
കരുനാഗപ്പള്ളി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി അഴീക്കൽ ഗവ. ഹൈസ്കൂളിൽ തൊഴിലധിഷ്ഠിത ജീവിത നൈപുണ്യ ശില്പശാല 'സ്കിൽ മാജിക്" സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട മേഖലകളെ ആസ്പദമാക്കിയായിരുന്നു പ്രവർത്തനങ്ങൾ. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നൂറ് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. വിവിധയിനം സോപ്പുകൾ, ഹാൻഡ് വാഷ്, ടോയ്‌ലെറ്റ് ക്ലീനിംഗ് ലോഷൻസ്, ഡിറ്റർജന്റ് പൗഡർ, ഡിഷ് വാഷിംഗ് ലിക്വിഡ് എന്നിവ കുട്ടികൾ നിർമ്മിച്ചു. ഗ്ലാസ് പെയിന്റിംഗിലും പരിശീലനം നൽകി. ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരായ സിന്ധു, നിഷ, ശ്രീകുമാരി എന്നിവർ ക്ലാസ് നയിച്ചു. പ്രഥമാദ്ധ്യാപിക സ്മിത, അദ്ധ്യാപകരായ സുമിമോൾ, പാർവതി, വിദ്യ, ശ്രീലക്ഷ്മി, ഗംഗ എന്നിവർ നേതൃത്വം നൽകി.