സി- ഡാക്കിൽ പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകൾ

Friday 19 December 2025 12:24 AM IST

ഐ.ടി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗിൽ (സി- ഡാക്ക്) 2026 ഫെബ്രുവരി ബാച്ച് പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ഡിസംബർ 29 വരെ അപേക്ഷിക്കാം.

പ്രോഗ്രാമുകൾ: അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡേറ്റ അനലറ്റിക്സ്, എംബഡഡ് സിസ്റ്റംസ് ഡിസൈൻ, ഐ.ടി ഇൻഫ്രാസ്ട്രക്ചർ, സിസ്റ്റം & സെക്യൂരിറ്റി, ആട്ടിഫിഷ്യൽ ഇന്റലിജൻസ്, വി.എൽ.എസ്.ഐ ഡിസൈൻ, മൊബൈൽ കമ്പ്യൂട്ടിംഗ്, അഡ്വാൻസ്ഡ് സെക്യുർ സോഫ്റ്റ്‌വേർ ഡെവലപ്മെന്റ്, എച്ച്.പി.സി സിസ്റ്റം അഡ്മിനിസ്ട്രേഷൻ, റോബോട്ടിക്സ് & അലൈഡ് ടെക്നോളജീസ്, ഫിൻടെക് & ബ്ലോക് ചെയിൻ ഡെവലപ്മെന്റ്, സൈബർ സെക്യൂരിറ്റി & ഫൊറൻസിക്.

യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷനിൽ എൻജിനിയറിംഗ്/ ടെക്നോളജി ബിരുദം. അല്ലെങ്കിൽ എം.എസ്‌സി/ എം.എസ് (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്ട്രോണിക്സ്).

പ്രവേശന പരീക്ഷ: സി-ഡാക് കോമൺ അഡ്മിഷൻ ടെസ്റ്റ് (സി- ക്യാറ്റ്) വഴിയാണ് പ്രവേശനം. 2026 ജനുവരി 10, 11 തീയതികളിൽ എ, ബി, സി എന്നിങ്ങനെ 3 വിഭാഗങ്ങളായാണ് പരീക്ഷ. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. സിലബസ്, കോഴ്സ് കാറ്റഗറി, തിരഞ്ഞെടുക്കേണ്ട് പേപ്പർ തുടങ്ങിയ വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊച്ചി,ചെന്നൈ, ബംഗളുരു, ഭുവനേശ്വർ, ഹൈദരാബാദ്, ഇൻഡോർ, ഗുവാഹട്ടി, മുംബൈ, കൊൽക്കത്ത, കരാട്, നാഗ്പൂർ, നാസിക്, ന്യൂഡൽഹി, നോയിഡ, പുനെ, പറ്റ്ന.

24 ആഴ്ച നീളുന്ന ഫുൾ ടൈം പ്രോഗ്രാമുകളാണിത്. 2026 ഫെബ്രുവരി 25ന് തുടങ്ങി ആഗസ്റ്റ് 11ന് അവസാനിക്കും. ചില കോഴ്സുകൾ ഓഫ്‌ലൈനിലും മറ്റു ചിലത് ഓൺലൈനുമായാണ് നടത്തുക. കോഴ്സിനു പുറമേ കമ്യൂണിക്കേഷൻ സ്കിൽ, ഇന്റർവ്യൂവിൽ മികവ് എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനവും ലഭിക്കും. പ്ലേസ്മെന്റും പ്രോഗ്രാം ഓഫർ ചെയ്യുന്നുണ്ട്.

വെബ്സൈറ്റ്: www.cdac.in