കടമെടുപ്പ് പരിധിയിൽ 5,900 കോടി കേന്ദ്രം വെട്ടി

Friday 19 December 2025 3:57 AM IST

കൊച്ചി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ കൂടി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. ബുധനാഴ്ച രാത്രിയിലാണ് അറിയിപ്പ് ലഭിച്ചതെന്ന് വാർത്താസമ്മേളനത്തി​ൽ പറഞ്ഞു. ഇതു സംസ്ഥാന സർക്കാരിന് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും. ക്ഷേമപെൻഷൻ ഉൾപ്പെടെ എല്ലാ പദ്ധതികളെയും ബാധിച്ചേക്കുമെന്നും കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ വരുമാനം കേന്ദ്രം കവർന്നെടുക്കുകയാണ്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ ഉത്തരവാദിത്വങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറുന്നു. അഞ്ചു വർഷംകൊണ്ട് 25,000 കോടി രൂപയും ഈ വർഷം മാത്രം 17,000 കോടി രൂപയും കേന്ദ്രം വെട്ടിക്കുറച്ചെന്ന് മന്ത്രി പറഞ്ഞു.