തൊഴിൽ കോഡുകളിലെ വ്യവസ്ഥകൾ സുപ്രധാനം: വിശാഖ് മധുസൂദനൻ

Friday 19 December 2025 2:38 AM IST
hr

തി​രു​വ​ന​ന്ത​പു​രം​​:​ വേതനം,വ്യാവസായിക ബന്ധങ്ങൾ,സാമൂഹിക സുരക്ഷ,തൊഴിൽ സുരക്ഷ,ആരോഗ്യം ജോലി സാഹചര്യങ്ങൾ എന്നീ തൊഴിൽ കോഡുകളിലെ പ്രധാന വ്യവസ്ഥകൾ സുപ്രധാനമാണെന്ന് കേരള കൗമുദി കമ്പനി സെക്രട്ടറിയും എച്ച്.ആർ മേധാവിയുമായ വിശാഖ് മധുസൂദനൻ പറഞ്ഞു. ദി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ്‌​ ​കോ​സ്റ്റ് ​അ​ക്കൗ​ണ്ട​ന്റ്സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​തി​രു​വ​ന​ന്ത​പു​രം​ ​ചാ​പ്റ്റ​റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പു​തി​യ​ ​ലേ​ബ​ർ​ ​കോ​ഡി​നെ​ ​കു​റി​ച്ച് ​ നടന്ന ക്ലാ​സിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ​ ജോലി,കരാർ,മാദ്ധ്യമ സംബന്ധിയായ പ്രൊഫഷണലുകൾക്കുള്ള വിപുലീകരിച്ച സാമൂഹിക സുരക്ഷാ കവറേജിനൊപ്പം, വേതനത്തിന്റെ സ്റ്റാൻഡേർഡൈസേഷനും പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വെ​ള്ള​യ​മ്പ​ലം​ ​സി.​എം.​എ​ ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​ചാ​പ്റ്റ​ർ​ ​ചെ​യ​ർ​മാ​ൻ​ ​പ്ര​ണ​വ് ​ജ​യ​ൻ,​ സെ​ക്ര​ട്ട​റി​ ​നി​ഷ​ ​ഹ​ബി,ഐ.സി.എം.എ.ഐ അംഗങ്ങൾ​ ​എ​ന്നി​വ​ർ​ പങ്കെടുത്തു.