മഹാസമാധിയിൽ പീതാംബരദീക്ഷ 20ന്
Friday 19 December 2025 1:48 AM IST
ശിവഗിരി : തീർത്ഥാടന വ്രതാരംഭമായ പീതാംബരദീക്ഷ 20ന് രാവിലെ 9ന് ശിവഗിരി മഹാസമാധിയിൽ നടക്കും. ഗുരുപൂജ, പുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന എന്നിവയ്ക്കുശേഷം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രസ്റ്റ് ട്രഷററും തീർത്ഥാടനകമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറിയും തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി എന്നിവരുടെയും മറ്റ് സന്യാസി ശ്രേഷ്ഠരുടെയും നേതൃത്വത്തിലാണ് പീതാംബരദീക്ഷാസമർപ്പണം.