10-ാം വാർഷികാഘോഷം സംഘടിപ്പിച്ചു..

Friday 19 December 2025 1:58 AM IST

തിരൂർ: താഴെപ്പാലത്ത് പ്രവർത്തിക്കുന്ന വുമൺ വിംഗ്സ് ലേഡീസ് ഹോസ്റ്റലിന്റെ പത്താം വാർഷികവും ആദരിക്കലും ക്ലിസ്മസ് ആഘോഷവും സംഘടിപ്പിച്ചു. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി എ.കെ ജോൺസൺ മുഖ്യാതിഥിയായി. ചടങ്ങിൽ തിരൂർ മുനിസിപ്പൽ കൗൺസിലർ ടി.ഇ.അബൂബക്കർ ബാബു, റസിഡൻസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. റസാഖ്, ശ്രീദേവി ശ്രീനിവാസൻ, അന്നത്ത് ജിനാൻ, വുമൻസ് വിങ്ങ്സ് ഡയറക്ടർ ഷാന സുനിൽ, വുമൻസ് വിങ്ങ്സ് എം. ഡി ഷാജി സുനിൽ എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീത വിരുന്നും നടന്നു.