"അക്ബറിനൊരു പങ്കാളിയുണ്ടെന്ന് അവൾ കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ?" ഡേറ്റിംഗ് ആപ്പിലെ ചാറ്റിനെപ്പറ്റി വെളിപ്പെടുത്തൽ
ബിഗ് ബോസ് സീസൺ 7ലെ മത്സരാർത്ഥിയായ അക്ബർ ഖാൻ മലയാളികൾക്ക് സുപരിചിതനാണ്. ഗായകൻ കൂടിയായ അക്ബറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ താരം ഫസ്മിന സാക്കിർ. ഡേറ്റിംഗ് ആപ്പായ ടിന്ററിൽ അക്ബർ ഒരു പെൺകുട്ടിയ്ക്ക് അയച്ച മെസേജിനെക്കുറിച്ചാണ് ഫസ്മിന വെളിപ്പെടുത്തിയിരിക്കുന്നത്.
'അക്ബർ ഖാൻ, ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥിയായിരുന്നു. ഫിനാലെവരെ എത്തിയ ആളാണ്. ഈ വീഡിയോ കാണുന്നവരിൽ പുള്ളിയുടെ ആരാധകർ ഉണ്ടാകും. അവരെ ഞാൻ ബഹുമാനിക്കുന്നു. ഞാൻ പുള്ളിയുടെ ഫാനല്ല, പക്ഷേ ബിഗ് ബോസിലെ ഗെയിമും പാട്ടുമൊക്കെ എനിക്കിഷ്ടമായിരുന്നു. വ്യക്തി വൈരാഗ്യമൊന്നുമല്ല.
അക്ബർ ഖാന്റെ ടിന്റർ പ്രൊഫൈൽ കഴിഞ്ഞ ദിവസം എനിക്ക് ഒരാൾ അയച്ചുതന്നിരുന്നു. ഇത് ഫെയ്ക്കായിക്കൂടെയെന്ന് നിങ്ങൾക്ക് സംശയം തോന്നും. എന്നാൽ പ്രൊഫൈലിൽ ബ്ലൂടിക്കുണ്ട്. ഇപ്പോൾ ടിന്റർ അടക്കമുള്ള ഡേറ്റിംഗ് ആപ്പുകളിൽ വളരെയധികം സെക്യൂരിറ്റി കൂട്ടി. രണ്ട് ദിവസം കഴിയുമ്പോൾ ഫെയ്സ് ഐഡി വെരിഫിക്കേഷൻ വരും. പിന്നെ ആധാർ നമ്പർ കൊടുക്കണം. ഇതൊക്കെ ചെയ്താലെ ഉപയോഗിക്കാനാകൂ. ബ്ലൂ ടിക്ക് ഉണ്ടെങ്കിൽ ആ ഐഡി ഒറിജിനലാണ്.
അക്ബർ ടിന്റർ എടുത്തതിന് ശേഷം ഒരു ഗേളിനെ സ്‌വൈപ്പ് ചെയ്തു. മാച്ച് ചെയ്ത്, കണക്ടാക്കി. റിയലാണോയെന്ന് ആ പെൺകുട്ടി ചോദിച്ചപ്പോൾ ആണെന്ന് പറഞ്ഞു. എങ്ങനെ വിശ്വസിക്കുമെന്ന് അവൾ ചോദിച്ചപ്പോൾ, വിശ്വസിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് അക്ബർ തിരിച്ച് ചോദിച്ചു. ഇൻസ്റ്റയിൽ റിക്വസ്റ്റ് ഇട്ടാൽമതിയെന്ന് അവൾ പറഞ്ഞു.
പുള്ളി നമ്പർ ഷെയർ ചെയ്യാൻ ഓക്കെയാണെന്നും പറഞ്ഞു. ഇത്രയും പോപ്പുലാരിറ്റിയിൽ നിൽക്കുന്നൊരാൾ നമ്പർ ഷെയർ ചെയ്യുമോയെന്ന് നമുക്ക് സംശയം തോന്നും. പക്ഷേ ചെയ്തു. അതായത് ഒരു പരിചയവുമില്ലാത്ത ഒരാൾ രണ്ട് മിനിട്ട് ചാറ്റ് ചെയ്തപ്പോൾ പേഴ്സണൽ നമ്പർ കൊടുത്തു.
പരസ്പരം പരിചയപ്പെടാമെന്ന് പുള്ളി പറഞ്ഞു. പുള്ളിക്കാരിക്ക് ബിസിനസോ ഒന്നുമില്ല. ഒരു സാധാരണ പെൺകുട്ടി. എന്തിനാണ് ഈ പുള്ളി അവൾക്ക് നമ്പർ ഷെയർ ചെയ്തത്. ഇങ്ങനെയൊക്കെ സംസാരിച്ചതുകൊണ്ട് എന്താണ് പ്രശ്നമെന്ന് ചിലർ ചോദിക്കാം. എന്റെയൊരു അഭിപ്രായത്തിൽ, അക്ബറിനൊരു പങ്കാളിയുണ്ട്. ബിഗ് ബോസ് ഏപിസോഡിൽ പുള്ളിക്കാരി വന്നിരുന്നു. പുള്ളിക്കാരിയെ മിസ് ചെയ്‌തെന്ന് പറഞ്ഞ് കരയുകയൊക്കെ ചെയ്തിരുന്നു. അത്രയും കമ്മിറ്റ്‌മെന്റ് കാണിക്കുന്നൊരാൾ ടിന്ററിലൊക്കെ കയറി ഇങ്ങനെയൊരാളെ പരിചപ്പെടാമെന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല.
പുള്ളി നമ്പർ ഷെയർ ചെയ്തപ്പോൾ ഒറിജിനലാണോയെന്ന് നോക്കി. വാട്സാപ്പിൽ പുള്ളിയുടെ ഡിപി വന്നു. ട്രൂകോളറിൽ അക്ബർ അക്കുവെന്നാണ് കിടക്കുന്നത്. ആ പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ നോക്കിയപ്പോൾ അക്ബറിന്റെ പങ്കാളിയുടെ ഫോട്ടോ കണ്ടു. അപ്പോഴാണ് അയാൾ വിവാഹിതനോ, അല്ലെങ്കിൽ ഇങ്ങനെയൊരു പങ്കാളിയുണ്ടെന്നോ അവൾക്ക് മനസിലായി. അതോടെ അവൾ ടിന്ററിൽ ഓൾ ദ ബെസ്റ്റ് വിഷ് ചെയ്തു. വിവാഹിതനാണെന്ന് മനസിലായെന്നും ഇത് തുടരുന്നത് നല്ലതല്ലെന്നും പറഞ്ഞ് മെസേജ് ചെയ്തു. അതിന് ടാങ്ക്യൂ ആയിരുന്നു അക്‌ബറിന്റെ മറുപടി.
പുള്ളി അവളെ ടിന്ററിൽ നിന്ന് റിമൂവ് ചെയ്ത് ഒഴിവാക്കിവിട്ടു. ഞാൻ ചോദിക്കുന്ന ഒറ്റ ചോദ്യമേയുള്ളൂ. അക്ബറിനൊരു പങ്കാളിയുണ്ടെന്ന് അവൾ കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ? ആ ചാറ്റ് എവിടെ കൊണ്ടവസാനിക്കുമായിരുന്നു? രണ്ട് കൈയും കൂട്ടിയിടിച്ചാലല്ലേ ഒച്ചയുണ്ടാകൂവെന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ചില സന്ദർഭങ്ങളിൽ പബ്ലിക് ഫിഗർ ആയി നിൽക്കുന്നവർ ഒറിജിനലാണോയെന്നറിയാൻ താത്പര്യമുണ്ടാകും. ഒറിജിനലാണോ എന്ന് നോക്കാനാണ് പുള്ളിക്കാരി പ്രധാനമായും മെസേജ് അയച്ചത്.'- യുവതി പറഞ്ഞു.