ഗ്യാസ് സിലിണ്ടറിനടിയിൽ മനുഷ്യനേക്കാൾ ഉയരമുള്ള അതിഥി; വർക്കലയിലെ വീട്ടിൽ സംഭവിച്ചത്, വീഡിയോ

Friday 19 December 2025 4:06 PM IST

തിരുവനന്തപുരം ജില്ലയിലെ വർക്കലക്കടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വയസായ അമ്മയും മകനും കൊച്ചുമകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പഴയ സാധനങ്ങൾ വച്ചിരുന്ന റൂമിലാണ് ഇവർ പാമ്പിനെ കണ്ടത്. സ്ഥലത്തെത്തിയ വാവാ ഉടൻതന്നെ തെരച്ചിൽ തുടങ്ങി.

നോക്കിയപ്പോൾ വലിയൊരു അണലി. വൻ അപകടത്തിൽ നിന്നാണ് കുടുംബം രക്ഷപ്പെട്ടത്. അപകടകാരിയായ വലിയ അണലിയെ അവിടെ നിന്ന് വാവാ സുരേഷ് പിടികൂടി. തുടർന്ന് കോരാണിക്ക് അടുത്തുള്ള ഒരു വീട്ടിലേക്ക് പാമ്പിനെ പിടികൂടാൻ വാവാ യാത്ര തിരിച്ചു. വീടിന്റെ അടുക്കളയിൽ ഗ്യാസ് കുറ്റിക്ക് അടിയിലാണ് പാമ്പ് ഇരിക്കുന്നത് ,കാണുക അണലിയെയും ഗ്യാസിനടിയിൽ ഇരുന്ന പാമ്പിനെയും പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.