കാറ്റിൽ കല്ല് ദേഹത്ത് പതിച്ചു; 27കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Friday 19 December 2025 4:55 PM IST

റാസൽഖൈമ: ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. യുഎഇയിലെ റാസൽഖൈമയിലാണ് അപകടമുണ്ടായത്. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെയാണ് അപകടമുണ്ടായത്. മഴ നനയാതിരിക്കാൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടുകയായിരുന്നു.

കഴിഞ്ഞ നാല് വർഷമായി റാസൽഖൈമ അൽ നഖീലിൽ കോഴിക്കോട് സ്വദേശി നടത്തുന്ന ഇസ്‌താംബൂൾ ഷവർമ കടയിൽ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു സൽമാൻ. കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സുലൈമാന്റെയും അസ്‌മാബീയുടെയും മകനാണ്.