വിശ്വസാഹിത്യരത്ന പുരസ്‌കാരം

Saturday 20 December 2025 3:10 AM IST

നെടുമ്പാശേരി: നെടുമ്പാശേരി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഒഫ് കേരള ഏർപ്പെടുത്തിയ 'വിശ്വസാഹിത്യരത്‌ന പുരസ്‌കാരം 2026' മുൻ ഗോവ ഗവർണറും ബി.ജെ.പി നേതാവുമായ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് സമ്മാനിക്കും. 250ലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹത്തിന് ജനുവരിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പുരസ്‌കാരം നൽകുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ബാബു കരിയാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ്, സൗജന്യ പഠനോപകരണ വിതരണം എന്നിവയും കമ്പ്യൂട്ടർ, തയ്യൽ മെഷീൻ എന്നിവയുടെ വിതരണവും നടക്കും. സെക്രട്ടറി അലി ഊലിക്കര, ബിജോ ജോസഫ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.