വെൽഡിംഗ് സെമിനാർ
Friday 19 December 2025 5:12 PM IST
കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വെൽഡിംഗ് സംഘടിപ്പിക്കുന്ന ത്രിദിന സെമിനാർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ ഇന്ന് സമാപിക്കും. സെമിനാർ ഉദ്ഘാടനം ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യ ഡയറക്ടർ പി.എ. സുരേഷ് ബാബു നിർവഹിച്ചു.
കൊച്ചിൻ ഷിപ്പ്‌യാർഡ് ടെക്‌നിക്കൽ ഡയറക്ടർ രാജേഷ് ഗോപാലകൃഷ്ണൻ, ഫാക്ട് ഫിനാൻസ് ഡയറക്ടർ എസ്. ശക്തിമണി, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വെൽഡിംഗ് വൈസ് പ്രസിഡന്റ് ആർ. ശ്രീനിവാസൻ, ഡയറക്ടർ ദീപക് ആചാര്യ, കൊച്ചി ബ്രാഞ്ച് ചെയർമാൻ പ്രസാദ് അമ്പാട്ട്, സെക്രട്ടറി കെ. പ്രദീപ് എന്നിവർ സംസാരിച്ചു.