തെരുവുനായ പ്രശ്നം: സന്നദ്ധ സേവകരെ തേടി സർക്കാർ
Friday 19 December 2025 5:15 PM IST
കൊച്ചി: തെരുവുനായ പ്രശ്നം നിയന്ത്രിക്കാൻ വ്യക്തികളും സംഘടനകളുമായി ചേർന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി. സന്നദ്ധസേവനത്തിനായി വകുപ്പ് തിങ്കളാഴ്ച ആലുവയിൽ വിപുലമായ യോഗം സംഘടിപ്പിക്കും. ഷെൽട്ടർ നിർമ്മാണം, നായ പരിപാലനം, എ.ബി.സി ജനന നിയന്ത്രണ പദ്ധതി എന്നിവയിലാണ് സഹകരണം തേടുന്നത്.
യോഗത്തിൽ വ്യക്തികൾക്കും സന്നദ്ധസംഘടനകൾക്കും പങ്കെടുക്കാം.
തിങ്കളാഴ്ച 3ന് പവർഹൗസ് ജംഗ്ഷനിലെ എൽ.എം.ടി.സിയിലാണ് യോഗം. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ജി.സജികുമാർ, വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലിസി സക്കറിയ തുടങ്ങിയവർ പങ്കെടുക്കും. വിവരങ്ങൾക്ക്: 9847097265.