ഇന്ത്യൻ മൈലോമ കോൺഗ്രസ് അമൃത ആശുപത്രിയിൽ

Saturday 20 December 2025 2:23 AM IST

കൊച്ചി: മൈലോമ വിദഗ്ധർ പങ്കെടുക്കുന്ന ഇന്ത്യൻ മൈലോമ കോൺഗ്രസിന് കൊച്ചി അമൃത ആശുപത്രി വേദിയാകും. മൈലോമ ചികിത്സയിലും ഗവേഷണത്തിലും ആഗോളതലത്തിൽ നടക്കുന്ന മാറ്റങ്ങൾ ചർച്ച ചെയ്യുന്ന പ്രമുഖ ഹെമറ്റോളജി സമ്മേളനങ്ങളിലൊന്നായ ഇന്ത്യൻ മൈലോമ കോൺഗ്രസ് 2026 ജനുവരി 9 മുതൽ 11 വരെയാണ്. ഡയഗ്നോസിസ്, നവീന ചികിത്സാമാർഗങ്ങൾ, ഇമ്മ്യൂണോ തെറാപ്പി, ട്രാൻസ്പ്ലാന്റേഷൻ, എം.ആർ.ഡി മോണിറ്ററിംഗ്, സപ്പോർട്ടീവ് കെയർ, സർവൈവർഷിപ്പ് തുടങ്ങി മൈലോമ ചികിത്സാരംഗത്ത് വിപുലമാകുന്ന മേഖലകളിലെ പുതിയ അറിവുകളും പഠനങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും.

ഡെലിഗേറ്റുകൾക്ക് അന്താരാഷ്ട്ര വിദഗ്ധരുടെ ലക്ചറുകൾ, പാനൽ ചർച്ചകൾ, ക്ലിനിക്കൽ ഡെലിബറേഷനുകൾ, നെറ്റ്‌‌വർക്കിംഗ് അവസരങ്ങൾ എന്നിവ ലഭ്യമായിരിക്കും.