അഡ്വ.രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം

Friday 19 December 2025 6:29 PM IST

കൊച്ചി: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രഞ്ജിത് ശ്രീനിവാസന്റെ നാലാം അനുസ്മരണദിനം ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് കെ.ടി.ബൈജു അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി അഡ്വ.എസ്.സജി,​ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് റാണി ഷൈൻ, ഒ.ബി.സി മോർച്ച ജില്ലാ ജന.സെക്രട്ടറി സുനിൽ ചില്ലിക്കൽ, ജില്ലാ സെക്രട്ടറി ജയമി സജീവൻ, ജില്ലാ ട്രഷറർ വിമൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.