അനുശോചനയോഗം

Saturday 20 December 2025 12:11 AM IST

കിഴക്കമ്പലം: മലയിടംതുരുത്ത് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം കെ.സി. ഡേവിയുടെ നിര്യാണത്തിൽ അനുശോചിച്ച് യോഗം നടത്തി. ബാങ്ക് പ്രസിഡന്റ് കെ.എം. ഏലിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി വി.ജെ. വർഗീസ് അദ്ധ്യക്ഷനായി. കെ.കെ. ഏലിയാസ്, കെ.വി. ഏലിയാസ്, ജിൻസ് ടി. മുസ്തഫ, സജി പോൾ, കെ.എ. അലിയാർ, റഷീദ് കാച്ചാംകുഴി, ഷൈബി സുഗതൻ, എം.കെ. അനിൽകുമാർ, പി.ജി. സജീവ്. പി.കെ. ജിനീഷ്, പി.ഡി. ജോയി, കെ.വി. ആന്റണി, കെ.എം. ബെന്നി, ബെന്നി ഏലിയാസ്, എൻ.പി. ഐസക്ക് എന്നിവർ സംസാരിച്ചു.