അദ്ധ്യാപക നിയമനം

Saturday 20 December 2025 1:22 AM IST
pattambi govt. college

പട്ടാമ്പി: സർക്കാർ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ നിലവിലുള്ള അതിഥി അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായിരിക്കണം. ഉദ്യോഗാർത്ഥികൾ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഡിസംബർ 22ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466 2212223.