നാളത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു,​ സ്കൂൾ തുറക്കുന്ന ജനുവരി 5ന് നടത്തും

Friday 19 December 2025 7:59 PM IST

തിരുവനന്തപുരം: രണ്ടാംപാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം നടത്തും. അതേസമയം ചോദ്യപേപ്പ‍ർ മാറി പൊട്ടിച്ചതാണ് പരീക്ഷ മാറ്റിവയ്ക്കാൻ കാരണമെന്ന് സൂചനയുണ്ട്.

ഡിസംബർ 15ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് ക്രിസ്മസ് അവധി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയടോെ അവധി ദിവസങ്ങളുടെ എണ്ണം 12ആയി വർദ്ധിച്ചിരുന്നു.