കേസന്വേഷണ മികവിൽ മികച്ച നേട്ടവുമായി തിരൂർ പൊലീസ്.
Saturday 20 December 2025 12:08 AM IST
തിരൂർ: ജില്ലയിലെ കേസന്വേഷണ മികവിൽ മികച്ച നേട്ടവുമായി തിരൂർ പൊലീസ്. ജില്ലയിലെ മികച്ച കേസന്വേഷണങ്ങളുമായി ബന്ധപ്പെട്ട് തിരൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് ജില്ലാ പോലീസ് മേധാവിയിൽ നിന്നും അഭിനന്ദന പത്രം ലഭിച്ചത്. കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന ചടങ്ങിൽ തിരൂർ പൊലീസ് സ്റ്റേഷനിലെ എസ്. എച്ച്. ഒ പി
വിഷ്ണു ,സബ് ഇൻസ്പെക്ടർമാരായ സുജിത്ത്, എം.നിർമ്മൽ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയപ്രകാശ്, കൈലാസ് എന്നിവർക്കാണ് ജില്ലാ പൊലീസ് മേധാവി അഭിനന്ദന പത്രം സമ്മാനിച്ചത്.