രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം
Saturday 20 December 2025 12:14 AM IST
മലപ്പുറം: ഒ.ബി.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന രജ്ഞിത്ത് ശ്രീനിവാസൻ ബലിദാന ദിനത്തിൽ ഒ.ബി.സി മോർച്ച മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യോഗത്തിൽ ഒ.ബി.സി മോർച്ചാ ജില്ലാ പ്രസിഡന്റ് കല്ലിങ്ങൽ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പാലക്കാട് മേഖല പ്രസിഡന്റ് കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സെൻട്രൽ ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.രാമചന്ദ്രൻ, ബി. രതീഷ്, മേഖലാ സെക്രട്ടറി സുന്ദരൻ വില്ലോടി, സംസ്ഥാന സമിതി അംഗം കെ. വേലായുധൻ, ഒ.ബി.സി മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പൈങ്കണ്ണൂർ, വൈസ് പ്രസിഡന്റ് പി.പത്മനാഭൻ എന്നിവർ സംസാരിച്ചു.