പെൻഷൻ ക്ഷേമ വകുപ്പ് സ്ഥാപിക്കണം: പെൻഷനേഴ്സ് ലീഗ്
Saturday 20 December 2025 12:17 AM IST
കോഴിക്കോട് : സർവീസ് പെൻഷൻകാരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പെൻഷൻ ക്ഷേമ വകുപ്പ് സ്ഥാപിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഹമ്മദ് മേത്തൊടിക അദ്ധ്യക്ഷത വഹിച്ചു. ഫെബ്രുവരി 9, 10 തീയതികളിൽ കോഴിക്കോട് നടക്കുന്ന കെ.എസ്.പി.എൽ 15ാം സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാനും തീരുമാനിച്ചു. ജനുവരി 25 നകം ജില്ലാ സമ്മേളങ്ങൾ നടത്തും. യോഗത്തിൽ ജനറൽ സെക്രട്ടറി എ.കെ. സൈനുദ്ദീൻ, അഡ്വ. നസീം ഹരിപ്പാട്, ടി. മുഹമ്മദ് , എൻ. മൊയ്തീൻ, വി. മുസ്തഫ, മുഹമ്മദലി നങ്ങാരിയിൽ, സി അബു, സി.എച്ച്. ജലീൽ, കെ. അബ്ദുൾകരീം, എൻ.പി. ബഷീർ, വി.ടി. ഉമ്മർ, അബ്ദുൾ കരീം കോച്ചേരി, കരീം മങ്കട, കൊട്ടില മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.