പുതിയത്ത് കുടുംബയോഗം

Saturday 20 December 2025 12:28 AM IST

കോഴഞ്ചേരി : അയിരൂർ പുതിയത്ത് കുടുംബയോഗത്തിന്റെ 33-ാമത് വാർഷിക പൊതുയോഗം 28ന് രാവിലെ 9ന് എരുമേലി ശ്രീപാദം പി.എസ് ശ്രീകുമാറിന്റെ വസതിയിൽ നടക്കും. സ്വാമി ആഗമാനന്ദ ട്രസ്റ്റ് സെക്രട്ടറി അഡ്വ.വി.ആർ.സോജി ഉദ്ഘാടനം നിർവഹിക്കും. കുടുംബയോഗം പ്രസിഡന്റ് വി.എൻ.ലാൽ ശങ്കർ അദ്ധ്യക്ഷത വഹിക്കും. റിപ്പോർട്ട്, കണക്ക്. ആദരവ്, അനുമോദനം, ചർച്ച, അവാർഡ് വിതരണം, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടക്കും. കുടുംബയോഗം വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, ജോയിന്റ് സെക്രട്ടറി എൻ.എൻ പ്രസാദ് എന്നിവർ സംസാരിക്കും.