സ്കൂൾ ബസിൽ പെൺകുട്ടിയെ ഉപദ്രവിച്ച ക്ലീനർ അറസ്റ്റിൽ

Saturday 20 December 2025 12:47 AM IST

തിരൂർ (മലപ്പുറം): സ്കൂൾ ബസിൽ വച്ച് എൽ.കെ.ജി വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖാണ് (28) പിടിയിലായത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ഉപദ്രവിച്ചത്. വിവരം കുട്ടി വീട്ടിലറിയിച്ചതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, തന്നെയും സഹോദരിയെയും ഒരു കൂട്ടം ആൾക്കാർ വീട്ടിൽ കയറി മർദ്ദിച്ചതായി പ്രതി ആഷിഖും പരാതി നൽകിയിട്ടുണ്ട്. ഇതിൽ കണ്ടാലറിയുന്ന നാൽപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.