വി.സിക്ക് വൈരനിര്യാതന ബുദ്ധി:  മന്ത്രി  ആർ. ബിന്ദു

Saturday 20 December 2025 12:53 AM IST

ആലപ്പുഴ: കേരള സർവകലാശാല വി.സി രജിസ്​ട്രാറെ വേട്ടയാടുകയാണെന്ന്​ മന്ത്രി ആർ.ബിന്ദു കുറ്റപ്പെടുത്തി. കേരള സർവകലാശാല മുൻരജിസ്​ട്രാർ കെ.എസ്​.അനിൽകുമാറിനെ ശാസ്താംകോട്ട ഡി.ബി​ കോളേജിൽ പ്രവേശിപ്പിക്കരുതെന്ന്​ കാണിച്ച്​ ദേവസ്വംബോർഡിന്​ കത്തുനൽകിയ വി.സിയുടെ നടപടിയോട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി.

രജിസ്ട്രാർക്കെതിരെ വൈരനിര്യാതനബുദ്ധിയാണ് വൈസ് ചാൻസലർക്കുള്ളത്​. ഉന്നതവിദ്യാഭ്യാസരംഗത്ത്​ വിവാദങ്ങളല്ല, സംവാദങ്ങളാണ്​ വേണ്ടതെന്നാണ്​ സർക്കാർ നിലപാട്​. ഗവർണറുടെ ഭാഗത്തുനിന്ന്​ ഏകപക്ഷീയമായ തീരുമാനമാണുണ്ടായത്​. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ അറിയില്ല. വിവിധ സർവകലാശാലകളുടെ വൈസ്​ ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട്​ സമവായത്തിൽ പോകണമെന്ന് മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.