പരീക്ഷ മാറ്റിവച്ചു
Saturday 20 December 2025 12:56 AM IST
തിരുവനന്തപുരം: ഒരു സെന്ററിൽ ചോദ്യപേപ്പർ മാറി പൊട്ടിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റിവച്ചു. രണ്ടാം വർഷ ഹയർസെക്കൻഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവച്ചത്. മാറ്റിവച്ച പരീക്ഷ അടുത്ത മാസം അഞ്ചാം തീയതി നടക്കും. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.