നഷ്ടപരിഹാരം നൽകണം

Saturday 20 December 2025 12:59 AM IST

കോന്നി: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബിയിലെ കരാർ തൊഴിലാളി മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പണിയെടുക്കുന്ന കരാർ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കെ.എസ്.ഇ.ബിയിലെ കരാർ തൊഴിലാളികൾ കെ.എസ്.ഇ.ബി പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറോട് ആവശ്യപ്പെട്ടു. മരണമടഞ്ഞ സുബിഷിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കോന്നി ഗവ: മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിയപ്പോഴാണ് തൊഴിലാളികൾ ഈ ആവശ്യം ഉന്നയിച്ചത്.