സർവെയർമാരെ ആവശ്യമുണ്ട്

Saturday 20 December 2025 12:01 AM IST

റാന്നി : റാന്നി പെരുനാട് കൃഷിഭവനിലേക്ക് ഡിജിറ്റൽ ക്രോപ്പ് സർവേയ്ക്കായി സർവെയർമാരെ ആവശ്യമുണ്ട്. പ്ലസ്‌ടുവാണ് വിദ്യാഭ്യാസ യോഗ്യത. 18നും 35നും ഇടയിൽ പ്രായമുള്ളവരും സ്മാർട്ട്‌ഫോൺ നന്നായി ഉപയോഗിക്കാൻ അറിയുന്നവരുമായിരിക്കണം. ഒരു പ്ലോട്ടിന് 20 രൂപ നിരക്കിൽ 1500 പ്ലോട്ട് സർവേ ചെയ്യുന്നതിന് മൂപ്പതിനായിരം രൂപ ലഭിക്കും. റാന്നി പെരുനാട് പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. താത്പര്യമുള്ളവർ ആധാർ കോപ്പി, ബാങ്ക് പാസ്‌ബുക്ക് കോപ്പി, എസ്‌.എസ്‌.എൽ.സി ബുക്ക് കോപ്പി എന്നിവ സഹിതം റാന്നി പെരുനാട് കൃഷിഭവനുമായി ബന്ധപ്പെടണം. ഫോൺ : 9747878181.