വോളി​ബോൾ ടൂർണമെന്റ്

Saturday 20 December 2025 12:04 AM IST

കോഴഞ്ചേരി : കോഴഞ്ചേരി ഈസ്റ്റ് ജനതാ സ്‌പോർട്സ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25 മുതൽ 29 വരെ കേരളത്തിലെ പ്രമുഖ പുരുഷവനിതാ ഡിപ്പാർട്ട്‌മെന്റ് ടീമുകളേയും കോളേജ് ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വോളി ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജനതാ കിടങ്ങാലിൽ മത്തായിക്കുട്ടി മെമ്മോറിയൽ ഓൾ കേരള വോളിബോൾ ടൂർണമെന്റ് കോഴഞ്ചേരി ഈസ്റ്റ് ജനതാ മിനി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാർ ചെയ്യുന്ന മൗണ്ട് സിയോൺ നഗറിൽ ആണ് നടക്കുക.