സർട്ടിഫിക്കറ്റ് പരിശോധന
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് (കാറ്റഗറി നമ്പർ 320/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾ പ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 22 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
പുനരളവെടുപ്പ്
എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024-ജനറൽ, 744/2024-തസ്തികമാറ്റം മുഖേന), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 471/2024), ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ (ട്രെയിനി) (കാറ്റഗറി നമ്പർ 472/2024) തസ്തികകളുടെ ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ അനുവദിച്ചതിനെ തുടർന്ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് 23 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ശാരീരിക പുനരളവെടുപ്പ് നടത്തും.