രാമചന്ദ്രൻ കണിയാപുരം ഷോറൂം തുറന്നു
തിരുവനന്തപുരം: നാൽപ്പത്തിയഞ്ച് വർഷത്തെ പാരമ്പര്യവും ജനപ്രിയ വസ്ത്രശാല എന്ന ഖ്യാതിയുള്ള രാമചന്ദ്രൻ കണിയാപുരം ഷോറൂമിന്റെ ഉദ്ഘാടനം കസ്തൂരിബായി നിർവഹിച്ചു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർമാരായ അനിൽകുമാർ, പ്രശാന്ത്, രാമചന്ദ്രൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജെ. സുന്ദരലിംഗം, ഡയറക്ടർമാരായ ജെ. ശരവണചന്ദ്രൻ, ആർ. ബാലചന്ദ്രൻ, ആർ. സത്ഗുണചന്ദ്രൻ, എസ്. ശിവകുമാർ, എസ്. ശിവകാർത്തിക്, എസ്. ശിവതരുൺ, എസ്. ശിവഹരിഹരൻ, ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു. വെട്ടുറോഡ് ഹരിശ്രീ തീയേറ്ററിന് സമീപത്താണ് ഷോറൂം. തുണിത്തരങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സൂപ്പർ മാർക്കറ്റ്, ഫുട്ട്കോർട്ട്, നിത്യോപയോഗ സാധനങ്ങൾ എന്നിവ വെവ്വേറെ നിലകളിലായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വിശാലമായ കാർ പാർക്കിംഗ് സൗകര്യവുമുണ്ട്. മറ്റെവിടെത്തേക്കാൾ വിലക്കുറവിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും ലഭിക്കും. മികച്ച ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.