പെൻഷൻ ദിനാചരണം

Saturday 20 December 2025 12:29 AM IST

കോന്നി: കെ എസ് എസ് പി യു നടത്തിയ ബ്ലോക്ക് തല പെൻഷൻ ദിനാചരണം ഡോ.വി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു ആരോഗ്യ പരിപാലന ക്ലാസ് നയിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി പി ഹരിദാസ്, ഇ.പി.അയ്യപ്പൻ നായർ, സി.പി.രാജശേഖരൻ നായർ, എസ്.സുമംഗല, കെ.കരുണാനന്ദൻ, എൻ.എസ്.മുരളി മോഹൻ, പി.ജെ.ശശിലാൽ എന്നിവർ പ്രസംഗിച്ചു.