ഭാഗവത സപ്താഹ ജ്ഞാനയജ്ഞം

Friday 19 December 2025 10:31 PM IST

ഉദയംപേരൂർ: വിജ്ഞാനോദയ സഭ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 18-ാമത് ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം 21 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രം മേൽശാന്തി ടി.എസ് സജീവൻ ശാന്തിയുടെയും യജ്ഞാചാര്യൻ അജിത് അരവിന്ദാക്ഷൻ കൊട്ടാരത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള കാൽനാട്ട് കർമ്മവും വിജ്ഞാനോദയ സഭ മഹിളാ സമാജവും. ഭക്തജനങ്ങളും സംഭാവനയായി സമർപ്പിച്ച സ്റ്റേജിന്റെ ഉദ്ഘാടന കർമ്മവും ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഡോ. പൂർണത്രയി ജയപ്രകാശ് ശർമ്മ നിർവഹിച്ചു.