കവിതാ പുരസ്‌കാരം
Friday 19 December 2025 10:32 PM IST
കൊച്ചി : തഥാഗത് ഫൗണ്ടേഷന്റെ പ്രഥമ കവിതാ പുരസ്‌കാരം അജികുമാർ നാരായണന്റെ 'നീൽധാര 'എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ബുദ്ധശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത ചലച്ചിത്ര നാടക നടനും എഴുത്തുകാരനുമായ കെ.പി.എ.സി ലീലാകൃഷ്ണൻ ചെയർമാനായ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാരാർഹമായ കൃതി തിരഞ്ഞെടുത്തത്. ഡോ. മുഞ്ഞിനാട് പത്മകുമാർ, ഡോ. ഷൈനിതോമസ് എന്നിവരാണ് പുരസ്‌കാര സമിതി അംഗങ്ങൾ. തെക്കൻ പറവൂർ സ്വദേശിയാണ് അജികുമാർ നാരായണൻ.